
കൊണ്ടോട്ടി : മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍. സി) ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കൊണ്ടോട്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിവാഹന്‍ വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിലെത്തി രാവിലെ 10:30 മുതല്‍ ഒരുമണി വരെയുള്ള സമയം പ്രയോജനപ്പെടുത്താം.