Monday, October 27

മാസപ്പിറവി ദൃശ്യമായി, ഇനി വ്രതശുദ്ധിയുടെ റംസാന്‍ മാസത്തിലേക്ക് വിശ്വാസികള്‍

മലപ്പുറം : പുണ്യമാസം പിറന്നു. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞയറാഴ്ച) റമസാന്‍ ഒന്നായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉറപ്പിച്ചു. ഇസ്ലാം മതവിശ്വാസികളുടെ ആത്മീയ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് റംസാന്‍ വ്രതാനുഷ്ഠാനം. റമദാന്‍ മാസത്തിലാണ് ഖുറാനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചതെന്നാണ് വിശ്വാസം.

കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായതിനാല്‍ ഞായറാഴ്ച മുതല്‍ നോമ്പാരംഭിക്കുമെന്ന്. ഖാദിമാര്‍ അറിയിച്ചു. ഗള്‍ഫ് നാടുകളില്‍ വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമായതിനാല്‍ ശനിയാഴ്ച നോമ്പാരംഭിച്ചിരുന്നു. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു.

error: Content is protected !!