കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ജാബിര്‍ ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടക്കല്‍ മിംസിലേക്ക് മാറ്റുകയായിരുന്നു, എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈന്‍ ഹാജിയുടെ മകന്‍ ഇസ്ഹാഖ് (കുഞ്ഞ) ന്റെ മകനാണ് പനക്കത്ത് ജാബിര്‍. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു

error: Content is protected !!