ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് പരിശോധന, ഏജന്റിൽ നിന്ന് പണം പിടികൂടി

തിരൂരങ്ങാടി ജോ ആർ ടി ഓഫീസിന് കീഴിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന കോഴിച്ചെന ഗ്രൗണ്ടിൽ വിജിലന്സിന്റെ മിന്നൽ പരിശോധന നടത്തി. വേങ്ങര യിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന എജെന്റിൽ നിന്നും പണം പിടികൂടി. 29160 രൂപയാണ് പിടികൂടിയത്. ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുന്നവരിൽ നിന്നും ഡ്രൈവിങ് സ്കൂൾ മുഖേന പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈമാരുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. കാടപ്പടി സ്വദേശി യാണ് പരാതി നൽകിയത്. ഒരാഴ്ചയോളം വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയ നിരീക്ഷണത്തെ തുടർന്നാണ് ഇന്ന് ടെസ്റ്റ് ഗ്രൗണ്ടിൽ പരിശോധന നടത്തിയത്. തിരൂരങ്ങാടി ടുഡേ. രാവിലെ 10.30 ന് തുടങ്ങിയ പരിശോധന 3.30 വരെ തുടർന്നു.

മിന്നൽ പരിശോധനയിൽ, ഡ്രൈവിങ് പാസാകുന്ന ഓരോ വ്യക്തിയിൽ നിന്നും ഡ്രൈവിങ് സ്കൂൾ മുഖേന 600 രൂപ ഉദ്യോഗസ്ഥർക്ക് നൽകുന്നതായി കണ്ടെത്തി. തിരൂരങ്ങാടി ടുഡേ. ഒരു ദിവസം 120 മുതൽ 140 വരെ അപേക്ഷകർ ഉണ്ടാകാറുണ്ട്. ഗ്രൗണ്ടിൽ ഏജന്റുമാർക്ക് അമിത സ്വാധീനം ഉണ്ട്. അനധികൃത മായി സൂക്ഷിച്ച രേഖകളും കണ്ടെത്തി. ഇൻസ്‌പെക്ടർ ജ്യോതീന്ദ്ര കുമാർ, ഗസറ്റഡ് ഓഫീസർ മൈനർ ഇറിഗേഷൻ അസി. എൻജിനീയർ മുർഷിദ തസ്‌നി, തുടങ്ങിയവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

error: Content is protected !!