മകന്റെ ജന്മദിനത്തിന് വിദ്യാർത്ഥികൾക്ക് മത്സ്യ കുഞ്ഞുങ്ങളെ നൽകി അധ്യാപകൻ

പറപ്പൂർ : എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ ഐടി കോ ഓർഡിനേറ്റർ പിഎ. ഹാഫിസ് മാസ്റ്റർ തന്റെ മകന്റെ ഒന്നാം ജന്മദിനത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഫാൻസി ഗപ്പി മീനുകളെ നൽകി.
പരിപാടിയുടെ വിതരണോദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫ. പി സ്കൂൾ ലീഡർ ശ്രീ വൈഗ കെപി ക്ക് നൽകി നിർവഹിച്ചു.
മഴക്കാലത്തിന് മുന്നോടിയായി കൊതുക് നിർമ്മാർജ്ജനത്തിന് തയ്യാറെടുപ്പുമായി വിദ്യാർത്ഥികൾ രംഗത്ത് ഇറക്കുന്നതിന്റെ ഭാഗമായാണ് ഗപ്പി മീനുകളുടെ വിതരണം എന്ന ആശയം മുന്നോട്ട് വെച്ചതെന്നും, വിതരണം മകന്റെ ജന്മദിനത്തിൽ തന്നെയാക്കുന്നത് മനസ്സിനെ സന്തോഷിപ്പിക്കുന്നതാണെന്നും അധ്യാപകൻ അഭിപ്രായപെട്ടു.
സ്കൂൾ വിദ്യാർത്ഥികളുടെ വീടുകളിൽ മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് പിടിഎ പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഹനീഫ പി അഭിപ്രായപെട്ടു.
പരിപാടിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം. റഷീദ, എസ്.ആർ.ജി കൺവീനർ കെ. മഹ്‌റൂഫ്, യു. ആതിര, അധ്യാപക വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

https://tirurangaditoday.in/wp-content/uploads/2022/03/VID-20220309-WA0161.mp4
മീൻ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

error: Content is protected !!