കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പരീക്ഷ മാറ്റി

യഥാക്രമം ഏപ്രില്‍ ഒന്ന്, നാല്, അഞ്ച്  തിയിതകളില്‍ ആരംഭിക്കാനിരുന്ന  അഫിലിയേറ്റഡ് കോളേജ്, എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2014-2019 പ്രവേശനം   ബിഎസ്.സി/ബി.എസ്.സി ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബിസിഎ/ബിഎ ആന്റ് അലൈഡ് പ്രോഗ്രാം/ബികോം/ബിബിഎ ആന്റ് അലൈഡ് പ്രോഗ്രാം(സിയുസിഎസ്എസ് & സിയുസിബിസിഎസ്എസ്) ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്   ഏപ്രില്‍ 2022/2021/2020 പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും.

പരീക്ഷാ ഫലം

എം.എസ്.സി ബോട്ടണി ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്/സിയുസിഎസ്എസ്) നവംബര്‍ 2020 പരീക്ഷാ ഫലം, വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ബിഎ മള്‍ട്ടിമീഡിയ (സിയുസിബിസിഎസ്എസ്-എസ്ഡിഇ) 2017 പ്രവേശനം അഞ്ചാംസെമസ്റ്റര്‍ നവംബര്‍ 2019 , ആറാം സെമസ്റ്റര്‍  ഏപ്രില്‍ 2020  റഗുലര്‍ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പ്

കാലിക്കറ്റ് സര്‍വ്വകലാശാല  ജനുവരിയില്‍ നടത്തിയ  ഒമ്പതാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി  അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പ്  തൃശൂര്‍, കോഴിക്കോട് എന്നീ ഗവണ്‍മെന്റ് ലോ കോളേജുകളില്‍ മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. ഈ ദിവസങ്ങളില്‍  ലോ സ്ട്രീം ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.  യോഗ്യരായ എല്ലാ അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

error: Content is protected !!