റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി, തിരൂരങ്ങാടി താലൂക്ക് മുന്നേറുന്നു

സംസ്ഥാന റവന്യൂ വകുപ്പ് സംഘടിപ്പിച്ച റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി. മലപ്പുറം ഗവ.കോളജിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടർ വി.ആർ.പ്രേംകുമാർ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, തിരൂർ ആർ.ഡി. ഒ പി.സുരേഷ്, ഡെപ്യൂട്ടി കലക്ടർമാരായ എം.സി. റെജിൽ, കെ.ലത, സീനിയർ ഫിനാൻസ് ഓഫീസർ എൻ. സന്തോഷ് കുമാർ, എ.ഡി.എം എൻ.എം. മെഹറലി എന്നിവർ സംസാരിച്ചു.

ഒപ്പന, സിനിമാറ്റിക് ഡാൻസ്, നാടകം, നാടോടി നൃത്തം, എന്നിവയിൽ തിരൂരങ്ങാടി താലൂക്ക് വിജയികളായി.

error: Content is protected !!