Sunday, October 18

മൊബൈല്‍ ഫോണ്‍ താഴെ വീണു പൊട്ടി, ഉപ്പ വഴക്കുപറയുമെന്ന പേടിയില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു

പൊന്നാനി സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന്‍ നിഷാം (16) ആണ് ജീവനൊടുക്കിയത്. മൊബൈലിനായി സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെയാണ് ഫോണ്‍ താഴെ വീണ് പൊട്ടിയത്.

ഫോണ്‍ പൊട്ടിയ കാര്യം ഉപയോട് പറയുമെന്ന് സഹോദരി പറഞ്ഞതിന് പിന്നാലെയാണ് നിഷാം ആത്മഹത്യ ചെയ്തത്. പോസറ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊന്നാനി എം ഐ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: നിഷാന, നിയ.