തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, പണം പിടികൂടി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലന്സിന്റെ മിന്നൽ പരിശോധന.
കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ എസ്.പി എസ്.ശശിധരൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ എസ്.സജീവ്, സബ് ഇൻസ്‌പെക്ടർ പ്രകാശ്കുമാർ, എ.എസ്.ഐ ഷൈജു, സി.പി.ഒമാരായ രഞ്ജിത്ത്, സജിത്ത്, സ്വപ്ന എന്നിവരാണ് പരിശോധന നടത്തിയത്. ഏജന്റുമാരെ ഉപയോഗിച്ച് പണം പരിക്കുന്നതായ പരാതിയെ

തുടർന്നാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന വൈകുന്നേരം വരെ തുടർന്നു. ഫയലുകൾക്കുള്ളിലും മേശ വലിപ്പിലും സൂക്ഷിച്ച കണക്കിൽ പെടാത്ത സംഖ്യ പിടികൂടി. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കായി ശുപാർശ ചെയ്തതായി വിജിലൻസ് പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!