തിരുരങ്ങാടി: സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സ്ത്രീകൾ തന്നെ രംഗത്തിറങ്ങണമെന്ന് കേരള മഹിളാ ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
തിരൂരങ്ങാടി സർവ്വീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജില്ല സമ്മേളനം സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉൽഘാടനം ചെയ്തു.
പി.രാജലക്ഷ്മി അധ്യക്ഷത വഹിച്ചു
സെക്രട്ടറി എം.പി ജയശ്രീ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർ സി.പി ഹബീബ, സി.പി ബേബി, കെ. ഗീത, വി.കെ. ബിന്ദു, എൻ.കെ. ദീപ്തി, ജിഷാ വിശ്വൻ, നീപ ദേവരാജ്, ഗഫൂർ കൊണ്ടോട്ടി, എം.ബി രാധാകൃഷ്ണൻ, അഷറഫ് തച്ചറപടിക്കൽ, സി.പി അറമുഖൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരാവാഹികൾ:
പ്രസിഡണ്ട് കെ. ഗീത, വർക്കിംഗ് പ്രസിഡണ്ട് വി കെ. ബിന്ദു, വൈസ് പ്രസിഡണ്ടുമാർ പി. ശീമതി, സജിത വിനോദ്, പി.അബിത, വി. ബിജിത,
സെക്രട്ടറി എം.പി ജയശ്രി, ജോയിന്റ് സെക്രട്ടറിമാർ പി. ജമീല, എൻ.കെ. ദീപ്തി, പി.ലീല, ജിഷ വിശ്വനാഥ്, സുനിതാ സലേഷ്, ട്രഷറർ പി.രാജലക്ഷ്മി എന്നിവരടങ്ങിയ 25 അംഗ ജില്ല കമ്മിറ്റി യേയും സമ്മേളനം തെരഞ്ഞെടുത്തു.