കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെ എഐവൈഎഫ് പ്രതിഷേധം

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെയും,
മുഖ്യമന്ത്രിക്കെതിരായ അക്രമത്തിലും പ്രതിഷേധിച്ചായിരുന്നു ചെമ്മാട്ടങ്ങാടിയിൽ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ സമരം എ.ഐ.വൈ.എഫ്.ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ട് ചാന്തിനി വെട്ടൻ അധ്യക്ഷം വഹിച്ച പരിപാടിയിൽ ശാഫി വി.പി സ്വാഗതവും മണ്ഡലം ജോയിൻ സെക്രട്ടറി മുസ്തഫ മാളിയേക്കൽ നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് യൂനസ് കൊടിഞ്ഞി, സനജ് കറുത്തോൻ, ഷാഫി നരിക്കോടൻ, വസീം, തുടങ്ങിയവർ നേതൃത്വം നൽകി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!