Saturday, August 30

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; ഏകോപന ചുമതല എ.പി.അനില്‍കുമാറിന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഏകോപന ചുമതല മുന്‍ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി.അനില്‍കുമാറിനു നല്‍കി കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല അനില്‍കുമാറിന് നല്‍കിയുള്ള ഉത്തരവ് പുറത്തിറക്കിയത്.

ഇന്നലെ നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കൂടിയാലോചന നടത്തിയ ശേഷമാണ് എ.പി.അനില്‍ കുമാറിന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും വൈകാതെ പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാകും മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കുക.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഏപ്രില്‍ ഒടുവിലോ മേയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. എം. സ്വരാജിനാണ് സിപിഎം നിലമ്പൂര്‍ മണ്ഡലത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

error: Content is protected !!