പ്രയാസപ്പെടുന്നവര്‍ക്ക് റിലീഫ് പ്രവര്‍ത്തനം ആശ്വാസമേകുന്നു : പി എം എ സലാം.

തിരുരങ്ങാടി : പ്രവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മുസ്ലിംലീഗിന്റെ റിലീഫ് പ്രവര്‍ത്തനം ആശ്വാസം പകരുന്നതാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ സാമ്പത്തിക പ്രയാസമുള്ള അര്‍ഹരായ മുന്‍ പ്രവാസികള്‍ക്ക് നല്‍കുന്ന പുതു വസ്ത്രം, ഭക്ഷണ കിറ്റ് എന്നിവക്കുള്ള കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുരങ്ങാടി എംകെ ഹാജി സൗധത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് പി എം എ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി എച് മുഹമൂദ് ഹാജി, എ കെ മുസ്തഫ, ജാഫര്‍ കിഴക്കിനിയകത്ത്,ഇബ്രാഹിം തച്ചമ്മാട്, റഫീഖ് ഉള്ളണം, എം സി ബാവ ഹാജി, അരിമ്പ്ര സുബൈര്‍, കെ കെ ഇല്യാസ്, മുസ്തഫ കോണിയത്, ഇസ്മായില്‍ ഒടുങ്ങാട്ട്, എന്‍ കെ മുഹമ്മദ്കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു

error: Content is protected !!