
തിരുരങ്ങാടി: വെളിമുക്ക് ശ്രീ കാട്ടുവാച്ചിറ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ ഉത്സവത്തിന് കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി പ്രിയേഷ് നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം പ്രസിഡൻ്റ് കൊടിയേറ്റം നടത്തി. രാത്രി 7 മണി 11 മണി വരെ കുട്ടികളുടെ നൃത്ത സന്ധ്യയും ഉണ്ടായിരുന്നു.
താലപ്പൊലി ഉത്സവം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ 5 മണിക്ക് ഗണപതി ഹോമവും, തുടർന്ന് കാവുണർത്തൽ, ശീവേലി, കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, പ്രസാദ ഊട്ട്, കലശാട്ട്, ദീപാരാധന, പതിവ് പൂജകൾ, തായമ്പക, പുറത്തെഴുന്നള്ളിപ്പ്, കലൈവാണി നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്താർച്ചനയും, സതി പാർവ്വതി നൃത്ത സംഗീത ബാലെയും, താലപ്പൊലി, ഗുരുതി, രക്തചാമുണ്ടിക്ക് അവിൽ നിവേദ്യം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.