ഹോപ്പ് ഫൗണ്ടേഷന് ഫണ്ടുകള്‍ കൈമാറി മുസ്ലിം ലീഗ് കമ്മിറ്റികള്‍

വേങ്ങര : 7 കോടി രൂപ മുതല്‍ മുടക്കില്‍ വേങ്ങര മണ്ഡലത്തില്‍ പറപ്പൂര്‍ – ഇരിങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവൃത്തിച്ചു വരുന്ന ഹോപ്പ് ഫൗണ്ടേഷന്റെ ബില്‍ഡിംഗ് പ്രവൃത്തിക്കായി പറപ്പൂര്‍ പഞ്ചായത്തിലെ മുസ്ലിം ലീഗ് കമ്മിറ്റികള്‍ ഫണ്ട് കൈമാറി. പഞ്ചായത്ത് മൂന്ന്, ഒമ്പത്, പതിനാറാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റികളാണ് കെട്ടിട നിര്‍മാണത്തിനായി പിരിച്ച തുക കൈമാറിയത്.

ഒമ്പതാം വാര്‍ഡ് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച തുക ഹോപ്പ്ഫൗണ്ടേഷന്‍ പ്രസിഡന്റ് സി. അയമുതു മാസ്റ്റര്‍ക്ക് വാര്‍ഡ് ലീഗ് പ്രസിഡന്റ് തയ്യില്‍ മൊയ്ദീന്‍ കുട്ടി കൈമാറി. കുട്ടിഹസ്സന്‍ സികെ, റിയാസ് തൊമ്മങ്ങാടന്‍,സിദ്ധീഖ് പി, മുഹമ്മദ് മാസ്റ്റര്‍ സി, മുഹമ്മദലി മാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

മൂന്നാം വാര്‍ഡ് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് പ്രസിഡന്റ് സി. അയമുതു മാസ്റ്റര്‍ക്ക് വാര്‍ഡ് ലീഗ് പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി കൈമാറി. ചടങ്ങില്‍ ലത്തീഫ്, മുസ്തഫ ടിപി, മുഹമ്മദ് പറമ്പത്ത്, വിഎസ്. മുഹമ്മദ് അലി, തുടങ്ങിയവര്‍ പങ്കെടുത്തു.

പതിനാറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് പ്രസിഡന്റ് സി. അയമുതു മാസ്റ്റര്‍ക്ക് വാര്‍ഡ് ലീഗ് പ്രസിഡന്റ് മൊയ്ദീന്‍ കുട്ടി കൈമാറി. ചടങ്ങില്‍ സിദ്ധീഖ്.പി, അബ്ദു.കെ, കുഞ്ഞാലസ്സൻ ഹാജി കെ, ഹനീഫ ടിപി. മുഹമ്മദലി മാസ്റ്റർ സികെ, തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!