Sunday, August 31

പൊന്നാനിയില്‍ 15 കാരായ 3 കുട്ടികളെ കാണാനില്ല ; കാണാതായത് ഒരുമിച്ച് പഠിക്കുന്നവര്‍

പൊന്നാനിയില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി .ഞായറാഴ്ച മുതലാണ് പതിനഞ്ചു വയസ്സുകാരായ കുട്ടികളെ കാണാതായത് .മൂന്നുപേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മംഗളകത്ത് വീട്ടില്‍ സാദിഖിന്റെ മകന്‍ ഷാനിഫ്, യൂസ്പാക്കാനകത്ത് വീട്ടില്‍ നൗഷാദിന്റെ മകന്‍ കുഞ്ഞുമോന്‍, മച്ചിങ്ങലകത്ത് വീട്ടില്‍ സിറാജുദ്ദീന്റെ മകന്‍ റംനാസ് എന്നിവരെയാണ് കാണാതായത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ് .

അവധിക്കാലത്ത് ഒന്നിച്ചുകളിക്കുന്ന കൂട്ടുകാരാണ്. മൂന്നുപേരും. ബാംഗ്ലൂരില്‍ പോയി അടിച്ചു പൊളിക്കണമെന്ന് കുട്ടികളില്‍ ഒരാള്‍ ബന്ധുവിനോട് പറഞ്ഞു എന്നാണ് വിവരം .ഈ സാഹചര്യത്തില്‍ മൂന്നുപേരും ബംഗളൂരുവില്‍ പോയിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു .

error: Content is protected !!