ഹോപ്പ് ഫൗണ്ടേഷന് ഫണ്ട് കൈമാറി മുസ്ലിം ലീഗ് കമ്മിറ്റികള്‍

വേങ്ങര : പറപ്പൂര്‍ ഹോപ്പ് ഫൗണ്ടേഷന്റെ കെട്ടിട നിര്‍മാണത്തിന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ ഫണ്ട് കൈമാറി. പഞ്ചായത്ത് പതിനൊന്ന്, എട്ട് വാര്‍ഡ് കമ്മിറ്റികളാണ് ഫണ്ട് സ്വരൂപിച്ച് കൈമാറിയത്.

പതിനൊന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച തുക ഹോപ്പ്ഫൗണ്ടേഷന്‍ പ്രസിഡന്റ് സി. അയമുതു മാസ്റ്റര്‍ക്ക് വാര്‍ഡ് ലീഗ് സെക്രട്ടറി ഒ.പി ഹംസ കൈമാറി. ചടങ്ങില്‍ ടി. കുഞ്ഞു, ടി.പി അഷ്റഫ്, വി. കുഞ്ഞുട്ടി, വി. സലാം, എം.പി കുഞ്ഞിമുഹമ്മദ്, സി.കെ ഫൈസല്‍, സി മുഹമ്മദാലി, എ യൂസുഫ്. വി.എസ് മുഹമ്മദ് അലി, സിദ്ധിഖ് കുഴിപ്പുറം, ടി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എട്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച തുക ഹോപ്പ്ഫൗണ്ടേഷന്‍ പ്രസിഡന്റ് സി. അയമുതു മാസ്റ്റര്‍ക്ക് വാര്‍ഡ് ലീഗ് ട്രഷറര്‍ സി.കെ മുഹമ്മദ് കുട്ടി കൈമാറി. ചടങ്ങില്‍ സലീം എ.എ, മുഹമ്മദ് കൂനാരി, എ.പി മൊയ്ദുട്ടി ഹാജി, മുഹമ്മദലി മാസ്റ്റര്‍ സികെ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!