
തിരൂരങ്ങാടി: നിരക്ഷരർക്ക് അക്ഷര വെളിച്ചം നൽകിയും ഭിന്നശേഷിക്കാർക്ക് ചലനാത്മക പ്രവർത്തനങ്ങൾ നടത്തിയും നിരാലംഭരായ സ്ത്രീകൾകളെ ശാക്തീകരിച്ചും ഒരു രാജ്യത്തിന്റെ തന്നെ പ്രതീകമായി മാറിയ സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ മുഖ്യ രക്ഷാധികാരി കൂടിയായിരുന്ന പത്മശ്രീ കെ.വി. റാബിയയുടെ നിര്യാണത്തിൽ സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി അനുശോചന യോഗം സംഘടിപ്പിച്ചു.
സിഗ്നേച്ചർ പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി അക്ഷയ് എം, രക്ഷാധികാരി ഡോ: കബീർ മച്ചിഞ്ചേരി,വർക്കിംഗ് സെക്രട്ടറി അഷ്റഫ് മനരിക്കൽ , വൈസ് പ്രസിഡണ്ട് സലാം ഹാജി മച്ചിങ്ങൽ, ട്രഷറർ സുജിനി മുളുക്കിൽ , അമൽ ഇഖ്ബാൽ, ഭാരവാഹികളായ സത്യഭാമ ടീച്ചർ, സമീറ കൊളപ്പുറം, ശബാന ചെമ്മാട്, സൽമ തിരൂർ, റാഷി എന്നിവർ പ്രസംഗിച്ചു.