Wednesday, December 17

എസ്എസ്എല്‍സി പരീക്ഷാ ഫലം വരാനിരിക്കെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷാ ഫലം വരാനിരിക്കെ തോല്‍ക്കുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. നിലമ്പൂര്‍ മൂത്തേടത്ത് കാരപ്പുറം സ്വദേശിയായ 15 കാരിയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

error: Content is protected !!