Sunday, July 27

കക്കാട് പിട്ടാപ്പിള്ളി ഷോപ്പിൽ മോഷണം; പണം കവർന്നു

തിരൂരങ്ങാടി : കക്കാട് പിട്ടാപ്പിള്ളി ഏജൻസിയിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പിറക് വശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. മേശ യിലുണ്ടായിരുന്ന 32000 രൂപ കവർന്നു. ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പിറകിലെ പൂട്ട് പൊളിച്ച നിലയിൽ ആയിരുന്നു. മേശ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് മാനേജർ നൽകിയ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു.

error: Content is protected !!