Thursday, April 16

ഇന്നലെ രാത്രി ഖത്തറില്‍ നിന്നും എത്തി ; മകനൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു

തൃത്താല : മകനൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു. തൃത്താല ഉള്ളനൂര്‍ തച്ചറം കുന്നത്ത് അലിയുടെ മകന്‍ അനസാണ് മരിച്ചത്. ഇന്ന് രാവിലെ മകനൊപ്പം വീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു യുവാവ്. ഇന്നലെ രാത്രിയാണ് അനസ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. ഭാര്യ ദൈദ, മകന്‍ റാസല്‍

ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം വി.കെ കടവ് ഖബര്‍സ്ഥാനില്‍ നടക്കും.

error: Content is protected !!