
ഗ്രാജ്വേഷൻ സെറിമണി ( യു.ജി. ) 2025
ജൂലൈ രണ്ടു വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണിയിലൂടെ ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ അവസരം. ചടങ്ങിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ജൂൺ 21 മുതൽ ജൂലൈ രണ്ടു വരെ സർവകലാശാലാ വെബ്സൈറ്റിൽ ( https://www.uoc.ac.in/ ) ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407200, 0494 2407239, 0494 2407267.
പി.ആർ. 716/2025
ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്.
കായികക്ഷമതാ പരീക്ഷ: ഒരവസരംകൂടി
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, ഗവ. കോളേജി ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴിക്കോട്, ബി.പി.എഡ്. സെന്റർ ചക്കിട്ടപാറ എന്നി വിടങ്ങളിലെ 2025 – 26 അധ്യയന വർഷത്തെ ബി.പി.ഇ.എസ്. ( ഇന്റഗ്രേറ്റഡ് ), ബി.പി.എഡ്., എം.പി.എഡ്. പ്രോഗ്രാം പ്രവേശനത്തിനുള്ള ( CU-CET 2025-ന്റെ ഭാഗമായി ) കായികക്ഷമതാപരീക്ഷയിൽ പങ്കെടുക്കുന്നതിന് ഒരവസരംകൂടി. പ്രവേശന പരീക്ഷ എഴുതുകയും എന്നാൽ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കുമാണ് അവസരം. പരീക്ഷ ജൂൺ 24-ന് കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷനിൽ വെച്ച് നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ( കൈവശമുള്ളവർ ), സ്പോർട്സ് കിറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോഗ്രാഫ് എന്നിവ സഹിതം രാവിലെ 8.30-ന് സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷാ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ : 0494 2407016, 2407017.
പി.ആർ. 717/2025
പരീക്ഷാ തീയതിയിൽ മാറ്റം
ജൂൺ 25-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. പേപ്പർ CC001 – Law and Social Transformation in India (2021 പ്രവേശനം മുതൽ) ജൂൺ 2025, (2020 പ്രവേശനം മാത്രം) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റർ എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിട്യുഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) (2024 പ്രവേശനം മാത്രം) ജൂൺ 2025 റഗുലർ പരീക്ഷയും ജൂലൈ മൂന്നിന് നടത്തും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
പി.ആർ. 718/2025
വൈവ
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – CDOE ) എം.എ. ഹിസ്റ്ററി ഏപ്രിൽ 2025 സപ്ലിമെന്ററി വൈവ ജൂലൈ നാലിന് നടക്കും. കേന്ദ്രം : ഹിസ്റ്ററി പഠനവകുപ്പ് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – CDOE ) എം.കോം. ഏപ്രിൽ 2025 വൈവ ജൂൺ 25-ന് തുടങ്ങും. വൈവ നടക്കുന്ന ജില്ല, കേന്ദ്രം, തീയതി ( ബ്രാക്കറ്റിൽ ) : 1. പാലക്കാട് – എസ്.എൻ.ജി.എസ്. കോളേജ് പട്ടാമ്പി (ജൂൺ 25, 26) 2. തൃശ്ശൂർ – ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജ് തൃശ്ശൂർ (ജൂൺ 25 മുതൽ 28 വരെ) 3. കോഴിക്കോട് – ഗവ. കോളേജ് മടപ്പള്ളി (ജൂൺ 28, 29) 4. മലപ്പുറം – എം.ഇ.സ്. കെ.വി.എം. കോളേജ് വളാഞ്ചേരി (ജൂൺ 28, 29) 5. വയനാട് – ഡബ്ല്യൂ.എം.ഒ. കോളേജ് മുട്ടിൽ (ജൂൺ 30, ജൂലൈ ഒന്ന്). വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പി.ആർ. 719/2025
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.വോക്. ഒപ്റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ രണ്ട്, മൂന്ന് തീയ തികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി.
പി.ആർ. 720/2025
പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ (FYUGP – 2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രം ഏപ്രിൽ 2025 റഗുലർ പരീക്ഷകളുടെ പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധനാ അപേക്ഷ ജൂൺ 30 വരെ സമർപ്പിക്കാം. ലിങ്ക് ജൂൺ 21 മുതൽ ലഭ്യമാകും.
പി.ആർ. 721/2025
അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) പ്രവേശനം 2025
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2025 – 26 അധ്യയന വര്ഷത്തേക്കുള്ള ( പ്ലസ്ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ് ) അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തിരുത്തൽ വരുത്തുന്നതിനുള്ള (രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ, ജനന തീയതി ഒഴികെ) സൗകര്യം ജൂൺ 23-ന് വൈകിട്ട് നാലും മണി വരെ ലഭ്യമാകും. തിരുത്തലിന് ശേഷം പുതുക്കിയ അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഒന്നാം അലോട്ട്മെന്റ് ജൂൺ 26-ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407016, 2407017, 2660600.
പി.ആർ. 724/2025
രണ്ടാം സെമസ്റ്റർ യു.ജി. പുനഃപരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ യു.ജി. ഏപ്രിൽ 2025 പരീക്ഷയിൽ ENG2A04 – Readings on Kerala എന്ന വിഷയത്തിന് ആദ്യം വിജയിച്ചതായും പിന്നീട് തോറ്റതായും പ്രഖ്യാപിക്കപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും ജൂലൈ ഏഴിന് നടക്കുന്ന രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷയിൽ പ്രസ്തുത വിഷയത്തിന് പരീക്ഷ എഴുതാൻ അവസരം. അർഹരായ വിദ്യാർഥികൾ അപേക്ഷയും പരീക്ഷാ ഫീസ് ( 235/- രൂപ ) ചലാൻ രസീതും സഹിതം ജൂൺ 30-ന് മുൻപായി [email protected] എന്ന ഇ – മെയിൽ വിലാസത്തിൽ അയക്കണം.
പി.ആർ. 725/2025
പരീക്ഷ റദ്ദാക്കി
അഫിലിയേറ്റഡ് കോളേജുകളിൽ ജൂൺ 11-ന് നടന്ന നാലാം സെമസ്റ്റർ (CBCSS – 2019 പ്രവേശനം മുതൽ) യു.ജി. കോമൺ കോഴ്സ് A14 – Microprocessors: Architecture and Programming (QP Code D 120519) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ (സ്പെഷ്യൽ പരീക്ഷ ഉൾപ്പെടെ) റദ്ദാക്കി. പുനഃ പരീക്ഷ ജൂൺ 25-ന് നടക്കും. സമയം 1.30 മുതൽ 4.00 മണി വരെ. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല.
പി.ആർ. 726/2025
പരീക്ഷാ തീയതിയിൽ മാറ്റം
ജൂൺ 25-ന് അഫിലിയേറ്റഡ് കോളേജുകൾ / പ്രൈവറ്റ് രജിസ്ട്രേഷൻ / വിദൂര വിഭാഗം വിദ്യാർഥികൾക്കായി നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ( CBCSS ) യു.ജി. ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ( സ്പെഷ്യൽ പരീക്ഷ ഉൾപ്പെടെ ) ജൂലൈ എട്ടിന് നടത്തും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
പി.ആർ. 727/2025
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (CCSS – 2024 പ്രവേശനം) പി.ജി. ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 30 വരെയും 255/- രൂപ പിഴയോടെ ജൂലൈ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ 24 മുതൽ സർവകലാശാലാ കെ – റീപ്പ് പോർട്ടലിൽ ( https://uoc.kreap.co.in/ ) ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പുകളിലെ എട്ടാം സെമസ്റ്റർ ( CCSS – 2021 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 25 വരെയും 200/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
പി.ആർ. 728/2025
പരീക്ഷ
വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ നാലാം വർഷ (2019 പ്രവേശനം മുതൽ) ബി.എച്ച്.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 31-ന് തുടങ്ങും.
നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ (CBCSS – UG – 2022 പ്രവേശനം മാത്രം) ബി.ടി.എച്ച്.എം. നവംബർ 2024 റഗുലർ സ്പെഷ്യൽ പരീക്ഷ ജൂലൈ ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 729/2025
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ( 2017 സ്കീം ) ബി.ആർക്. മെയ് 2025 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 730/2025