റിസോര്‍ട്ടിലും വീട്ടിലും പരിശോധന : എംഡിഎംഎ, മെത്താഫിറ്റമിന്‍, ഹാഷിഷ് ഓയില്‍ എന്നിവയുമായി യുവാവും യുവതിയും പിടിയില്‍

കണ്ണൂര്‍: എംഡിഎംഎ, മെത്താഫിറ്റമിന്‍, ഹാഷിഷ് ഓയില്‍ എന്നിവയുമായി യുവാവും യുവതിയും പിടിയില്‍. കരിപ്പാല്‍ സ്വദേശി മഷൂദ്, അഴീക്കോട് സ്വദേശി സ്‌നേഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിന്‍, 12.446 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്. കണ്ണൂരിലെ റിസോര്‍ട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെയും കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍.

error: Content is protected !!