പ്രകൃതിയും പ്രതിഭയും കൈകോർത്ത് നാച്ചുറൽ ക്രാഫ്റ്റ് എക്സിബിഷൻ

ചെമ്മാട്: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാച്ചുറൽ ക്ലബ്ബ് രൂപീകരണത്തോടനുബന്ധിച്ച് നാച്ചുറൽ ക്രാഫ്റ്റ് എക്സിബിഷൻ സംഘടിപ്പിച്ചു. പ്രിൻസിപ്പൾ മുഹിയുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് രചനാത്മകതയും പാരിസ്ഥിതിക ബോധവും പ്രകടമാക്കിയ വിവിധ ക്രാഫ്റ്റുകൾ പ്രദർശിപ്പിച്ചു. പ്രകൃതിയോടുള്ള സ്നേഹവും കുട്ടികളുടെ പ്രതിഭയും ക്രിയേറ്റിവിറ്റിയും പ്രകടമായ അനുഭൂതിയായിരുന്നു എക്സിബിഷൻ. ചുറ്റുപാടുകളും പ്രകൃതിയും പരിരക്ഷിക്കണമെന്ന സന്ദേശമാണ് എക്സിബിഷൻ നൽകിയത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന എക്സിബിഷന് ക്ലബ്ബ് കൺവീനർ എ.ബീന സ്വാഗതം പറഞ്ഞു. അധ്യാപകരായ വിനീത്, ഉസ്മാൻ കോയ, ഹുസൈൻ,സാമിയ, ഷജില നാഫില എന്നിവർ നേതൃത്വം നൽകി.

error: Content is protected !!