തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ്: യു ഡി എഫ് നില നിർത്തി

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ (എസ് സി സംവരണം) യു ഡി എഫ് നിലനിർത്തി. 2007 വോട്ടിന് ലീഗിലെ സി.ടി.അയ്യപ്പൻ വിജയിച്ചു. പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ഭൂരിപക്ഷം നേരിയ കുറവ് മാത്രമാണ് ഉണ്ടായത്.

വോട്ട് നില: സി ടി അയ്യപ്പൻ – ലീഗ്. 3814, കെ.ഭാസ്‌കരൻ എൽ ഡി എഫ് സ്വതന്ത്രൻ- 1807, പ്രേമദാസൻ -ബിജെപി, 101. ഭൂരിപക്ഷം 2007. മൊത്തം 5722 വോട്ടാണ് പോൾ ചെയ്തത്. 52.24%. കഴിഞ്ഞ തവണ 65%. കഴിഞ് തവണ 2524 വോട്ട് ആയിരുന്നു ഭൂരിപക്ഷം.

error: Content is protected !!