Sunday, July 13

കാച്ചടി സ്‌കൂളില്‍ നല്ല പാഠം ഒരു തൈ നടാം പദ്ധതിക്ക് തുടക്കമായി

കാച്ചടി: ഹരിതസഭാ നേതൃത്വത്തില്‍ നല്ല പാഠം ഒരു തൈ നടാം എന്ന പരിപാടിക്ക് കാച്ചടി പി എം എസ് എല്‍ പി സ്‌കൂളില്‍ തുടക്കമായി. പദ്ധതി നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ ഹരിത മിഷന്‍ കോര്‍ഡിനേറ്റര്‍ ഫായിസ് , തിരൂരങ്ങാടി കൃഷി ഓഫീസര്‍ അപര്‍ണ്ണ, പിറ്റിഎ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍, പ്രധാന അധ്യാപിക കെ. കദിയുമ്മ, ഹരിതസേന കോര്‍ഡിനേറ്റര്‍ ലേഖ അമ്പിളി, സഹീര്‍ മുഹമ്മദ് മറ്റു അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!