Sunday, July 13

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് കൊടിയേറി

തിരൂരങ്ങാടി : എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവിന് കൊടി ഉയര്‍ന്നു. തിരൂരങ്ങാടി വലിയപള്ളി യൂണിറ്റില്‍ സയ്യിദ് പി എം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി. ഹുസൈന്‍ ബാഖവി പ്രാര്‍ഥന നടത്തി. കെ ഹസന്‍ ബാവ ഹാജി, ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, സി എച്ച് മുജീബുര്‍റഹ്‌മാന്‍, ഹമീദ് തിരൂരങ്ങാടി, കെ ഹുസൈന്‍ ഹാജി, അശ്‌റഫ് തച്ചര്‍പടിക്കല്‍, ഹുസൈന്‍ സഖാഫി, മുസ്തഫ മഹ്‌ളരി, എപി ഉനൈസ്, ഖാലിദ് തിരൂരങ്ങാടി സംബന്ധിച്ചു.

സാഹിത്യോത്സവിന്റെ ഭാഗമായുള്ള ബുക്ക് ഫെയര്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ ഹുസൈന്‍ ഹാജിക്ക് ആദ്യ ബുക്ക് നല്‍കി. നേരത്തെ വലിയ പള്ളി അലി ഹസന്‍ മഖ്ദൂമിന്റെ മഖാം സിയാറത്തിന് ഖത്വീബ് അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി നേതൃത്വം നല്‍കി. രാത്രി നടന്ന ആത്മീയ സമ്മേളനത്തില്‍ അബ്ദുല്‍ ഖാദിര്‍ അഹ്‌സനി പ്രഭാഷണം നടത്തി.

തിരൂരങ്ങാടിയില്‍ വലിയ ജുമുഅ മസ്ജിദിന് സമീപം 11 വേദികളിലായി 175ലധികം മത്സരയിനങ്ങളില്‍ 1500 വിദ്യാര്‍ഥികള്‍ മാറ്റുരക്കും. ശനിയാഴ്ച കാലത്ത് മത്സരം ആരംഭിക്കും. വൈകുന്നേരം 7 – 30 ന് ഉദ്ഘാടന സംഗമത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് ഹുസൈന്‍ അഹ്‌സനി അധ്യക്ഷത വഹിക്കും. എസ് വൈ എസ ജില്ല സെക്രട്ടറി മുനീര്‍ പാഴൂര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹിക നീരീക്ഷനും പ്രഭാഷകനുമായ ശ്രീചിത്രന്‍ പ്രമേയ പ്രഭാഷണം നടത്തും ജഅഫര്‍ ശാഫില്‍ ഇഫാനി സാഹിത്യ പ്രഭാഷണം നടത്തും. ഞാറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന നസംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൂഹിയിദ്ദീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ഇന്ത്യ സെക്രട്ടറി സ്വദിഖ് അലി ബുഖാരി അനുമോധന പ്രഭാഷണം നടത്തും.

error: Content is protected !!