Sunday, July 13

പരപ്പനങ്ങാടി ടൗണിലെയും പരിസര പ്രദേശത്തെയും റോഡിലെ വെള്ളക്കെട്ട് : നിവേദനം നല്‍കി

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗമായ പയനിങ്ങള്‍ ജങ്ഷനിലെയും മറ്റു പ്രദേശത്തുമുള്ള റോഡിലുള്ള വെള്ളക്കെട്ട് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മഴവെള്ളം തളം കെട്ടി നില്‍ ക്കുന്നത് കാരണം ദുര്‍ഗന്ധം വമിക്കുകയും കൊതുകുകളുടെ ശല്യം പെരുകിയിട്ടുമുണ്ട്. ഒഴുകി പോകാനാകാതെ കെട്ടി നില്‍ക്കുന്ന മലിനജലം സമീപത്തെ കച്ചവടക്കാര്‍ക്കും കാല്‍ നട യാത്രികര്‍ക്കും ഗുരുതര മായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. റോഡിലുള്ള വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ സി.എച്ച് റഷിദ് പരപ്പനങ്ങാടി പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന് നിവേദനം നല്‍കി.

ദിവസവും വിവിധ ആവശ്യങ്ങള്‍ക്ക് ആളുകള്‍ കടന്ന് പോകുന്ന പയനിങ്ങല്‍ ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിനടുത്ത് രൂപപ്പെട്ട കുണ്ടും കുഴിയും നികത്തി വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം വേണമെന്ന് നിവേദ നത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്താമെന്ന് ഉദ്യോഗസ്ഥന്‍ ഉറ പ്പുനല്‍കിയതായി റഷിദ് പറഞ്ഞു.

error: Content is protected !!