
മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-2027 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://cbseitms.rcil.gov.in/nvs എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2025 ഡിസംബര്‍ 13(ശനി)ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷകര്‍ 2014 മെയ് ഒന്നിനും 2016 ജൂലൈ 31നും മധ്യേ ജനിച്ചവരും മലപ്പുറം ജില്ലയിലെ സ്ഥിര താമസക്കാരും ആയിരിക്കണം. 2025-26 അധ്യയന വര്‍ഷം മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ്/ എയിഡഡ്/അംഗീകൃത സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ഥിയുടെ ഫോട്ടോ, വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ്, ആധാര്‍ നമ്പര്‍/ സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. ഒബിസി/എസ്.സി/എസ്ടി വിഭാഗത്തില്‍ പെട്ടവര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജൂലൈ 29.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 9847320547, 9446951361, 9447549729, 04942450350