Monday, July 14

ബിരുദ പ്രവേശനം 2025: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 17-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ കോളേജില്‍നിന്നും നിര്‍ബന്ധമായും വിടുതല്‍ വാങ്ങേണ്ടതും മൂന്നാം അലോട്ട്മെന്റില്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതുമാണ്. പ്രസ്തുത വിദ്യാർഥികള്‍ക്ക് മുഴുവന്‍ ഫീസുകളും റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. റീഫണ്ടുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ക്ക് സർവകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവർ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂലൈ 17-നുള്ളിൽ ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷന്‍ നഷ്ടപ്പെടുന്ന തും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ചവര്‍ക്കും അല്ലാതെയുള്ള അഡ്മിഷന്‍ (മാനേജ്മെന്റ്, കമ്മ്യൂണിറ്റി, പി.ഡബ്ല്യൂ.ഡി., സ്പോര്‍ട്ട്സ് തുടങ്ങിയ) ലഭിച്ചവര്‍ക്കും മാന്‍ഡേറ്ററി ഫീസടയ്ക്കാനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാണ്.

error: Content is protected !!