Monday, July 14

ക്യാമറകളുടെ പ്രദർശനവും അഭിമുഖവും നടന്നു

തോട്ടശ്ശേരിയറ : ബീരാൻ ഹാജി മെമ്മോറിയൽ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ‘cinephile ’എന്ന പേരിൽ വിവിധ കാലങ്ങളിലെ ക്യാമറകളുടെ പ്രദർശനവും അഭിമുഖവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ സി സിന്ധു അധ്യക്ഷത വഹിച്ച പരിപാടി മുൻ മാധ്യമ പ്രവർത്തകനും കാലിക്കറ്റ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുമായ എ.പി നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു.

അധ്യാപകൻ പി. വിഘ്‌നേഷ്,എം.ഫവാസ് എന്നിവർ സംസാരിച്ചു.എ പി നൗഷാദിന്റെ ശേഖരത്തിലുള്ള വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയ വ്യത്യസ്ത തലമുറകളിൽപെട്ടതും കാഴ്ചകാർക്ക് കൗതുകമുണർത്തുന്നതുമായ ക്യാമറകളുടെ പ്രദർശന സ്റ്റാൾ ബി.എച്.എം ടി.ടി.ഐ മാനേജർ ടി.കെ റിയാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൂടാതെ ‘ക്യാമറകളുടെ കല ’എന്ന വിഷയത്തിൽ എ.പി നൗഷാദ് അധ്യാപക വിദ്യാർത്ഥികളുമായി അഭിമുഖസംഭാഷണം നടത്തി.ഫിലിം ക്ലബ്‌ കൺവീനർ എ.പി ത്രേസ്യ സ്വാഗതവും അധ്യാപക വിദ്യാർത്ഥി ശൈത്യ നന്ദിയും പറഞ്ഞു.

error: Content is protected !!