Friday, July 18

ബയോ ടക്നോളജി പുതിയ സമീപനം ; പി എസ് എം ഒ കോളേജിൽ ഏകദിന ശില്പ ശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ ‘പി എസ് . എം ഒ ബോട്ടണി ഡിപ്പാർട്ടുമെൻ്റ് സഹകരണത്തോടെ ഹയർസെക്കൻ്ററി ബോട്ടണി അധ്യാപകർക്ക് തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ബയോ ടക്നോളജി പുതിയ സമീപനം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു . ശില്പശാലയിൽ ഡോ: കെ അസീസ് , ജിംസൺ തോമസ് എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി . പരിപാടിയുടെ ഉദ്ഘാടനം പി.എസ് ഒ കോളേജ് പ്രിൻസിപ്പൽ ലെഫറ്റൻ്റ് ഡോ: നിസാമുദ്ദീൻ’ നിർവഹിച്ചു .

എം ബി.ടി എ പ്രസിരണ്ട് പ്രകാശ് എം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒ ഷൗക്കത്തലി, ഡോ: മുഹമ്മദ് അനസ് , ഡോ. സമീന, മനോജ് ജോസ്, ജാഫർ പുതുക്കുടി ഷാം കെ. എന്നിവർ പ്രസംഗിച്ചു എം ബി ടി എ . സെക്രട്ടറി റീന എൻ സ്വാഗതവും അജു കുമാർ നന്ദിയും പറഞ്ഞു

error: Content is protected !!