
തിരൂരങ്ങാടി : കേരളാ എൻ.ജി.ഒ അസോസിയേഷൻ തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി NGO അസോസിയേഷൻ ജില്ലാ ജോയൻ്റ് സെക്രട്ടറി കെ.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡൻ്റ് പി.പി. നിജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയൻ്റ് സെക്രട്ടറി പി. ബിനേഷ് അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ ഫോറം ജില്ലാ ജോയൻ്റ് കൺവീനർ പി.പ്രജിത, ജ്യോതി, അപർണ , സ്വപ്ന, മധു പാണാട്ട്, രാജീവ് വി, നവീൻ യു , വിജയ കൃഷ്ണൻ എം. , ബിജു മോൻ എം.ഡി, പ്രദീപ് കുമാർ, കെ.എം. സുഗതൻ, വിനേഷ് വാക്കലാരി, സുബിൻ ജോസഫ്, സജിത് കുമാർ, പ്രജോഷ് , രഞ്ജിത്ത് ടി.എൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി അഫ്ത്താബ് ഖാൻ സ്വാഗതവും ട്രഷറർ ജഗ്ജീവൻ പി. നന്ദിയും രേഖപ്പെടുത്തി