Friday, July 18

ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ “സാഹസ്” കേരള യാത്രയ്ക്ക് ചെമ്മാട് വെച്ച് സ്വീകരണം നല്‍കി

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ “സാഹസ്” കേരള യാത്രയ്ക്ക് തൃക്കുളം മണ്ഡലത്തിൽ ചെമ്മാട് വെച്ച് മണ്ഡലം പ്രസിഡൻ്റ് വി.വി അബുവിൻ്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നതാനായ നേതാവുമായ ഉമ്മൻചാണ്ടിയുടെയും, ഈ അടുത്ത ദിവസം അന്തരിച്ച മുൻ കെപിസിസി പ്രസിഡൻ്റ് സി.വി പത്മരാജൻ്റെയും ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആബിദ താണിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗം അഡ്വ. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു.

അനുസ്മരണ യോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മിനിമോൾ , ലക്ഷ്മി , ആമിനമോൾ, ജില്ലാ പ്രസിഡൻ്റ് ഷഹർബാൻ , ജില്ലാ ജനറൽ സെക്രട്ടറി സി.പി സുഹ്റാബി , ബ്ലോക്ക് പ്രസിഡൻറ് സോനാ രതീഷ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ വെന്നിയൂർ , തൃക്കുളം മണ്ഡലം പ്രസിഡൻ്റ് വി.വി അബു ,ഒഐസിസി റിയാദ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കല്ലുപറമ്പൻ സിദ്ധീഖ് , ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.പി അബ്ദുൽ മജീദ് ഹാജി, പി.കെ അബ്ദുൽ അസീസ്, രാജീവ് ബാബു. കെ.പി.സി , മണ്ഡലം ഭാരവാഹികളായ കടവത്ത് സൈയ്തലവി , ബീരാൻകുട്ടി എം.പി , പോഷക സംഘടനാനേതാക്കളായ വിജീഷ് തയ്യിൽ, അലി ബാവ ചെമ്പ എന്നിവർ പങ്കെടുത്തു.

error: Content is protected !!