മമ്പുറം ഹെൽത്ത് സെന്റർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

എ ആർ നഗർ: കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ മമ്പുറം സബ് സെന്റർ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ആയി ഉയർത്തി പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തു. ആരോഗ്യം – കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉൽഘാടനകർമം നിർവഹിച്ചു. പി. കെ. കുഞ്ഞാലികുട്ടി എം. എൽ. എ അധ്യക്ഷനായിരുന്നു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JeihglRgD5f83E7MDZIiXY


എം പി അബ്ദുസ്സമദ് സമദാനി. എം. പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ, ജില്ലാ കളക്ടർ പ്രേകുമാർ ഐ എ എസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. ആർ. രേണുക, ജില്ലാ പ്രോഗ്രാം മാനേജർ (ആരോഗ്യ കേരളം ) ഡോ. ടി എൻ. അനൂപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിയാഖത്തലി കാവുങ്ങൽ, വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ, സ്ഥിരം സമിതി ചെയർപേഴ്സന്മാരായ പി. കെ ഹനീഫ, അബ്ദുൽ റഷീദ് കൊണ്ടാനത്ത്,ലൈല പുല്ലൂണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ പി കെ അബ്ദുൽ റഷീദ്, എ പി അബ്ദുൽ അസീസ്,വാർഡ് അംഗങ്ങളായ ജൂസൈറ മൻസൂർ, നുസ്രത്ത് കുപ്പേരി, മെഡിക്കൽ ഓഫീസർ ഡോ. എ കെ റഹീന, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. മുഹമ്മദ്‌ ഫൈസൽ, സ്റ്റാഫ്‌ സെക്രട്ടറി പി. അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു. മറ്റു വാർഡ് മെമ്പർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ, രാഷ്ട്രീയ – സാമൂഹ്യ സന്നദ്ധ പ്രവർത്തകർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജെ എച്ച് ഐ ഗിരീഷ് കുമാർ നന്ദി പറഞ്ഞു.

error: Content is protected !!