
തിരൂരങ്ങാടി: വിദ്യാഭ്യാസ മികവിന്റെ തിളക്കവുമായി നാടിന്റെ അഭിമാനങ്ങളായി മാറിയ പൊന്‍താരങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ പി.എം.എ സമീര്‍. എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി വെണ്ണിയൂര്‍ പരപ്പന്‍ സ്‌ക്വയറില്‍ ഒരുക്കിയ അനുമോദന സംഗമം ആയിരത്തിലധികം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ശ്രദ്ധേയമായി.
വിജയത്തിന്റെ മധുരം സമൂഹത്തോടൊപ്പം പങ്കുവെക്കുകയും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചടങ്ങ് അറിവിനും അംഗീകാരത്തിനും ഒരുപോലെ വേദിയായി. വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും മൊമെന്റോകളും സമ്മാനിച്ച് ആദരിച്ചു.
സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്ത മുന്‍ ചീഫ് വിപ്പും മുതിര്‍ന്ന നേതാവുമായ കെ.പി.എ മജീദ് യുവതലമുറയുടെ നേട്ടങ്ങളെ പ്രശംസിച്ചു. “ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ യുവതലമുറയുടെ അറിവും കഴിവുമാണ്. കഠിനാധ്വാനത്തിന്റെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഈ വിജയങ്ങള്‍. വിജയികളെ ആദരിക്കുന്നതിലൂടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുന്ന അന്തരീക്ഷം സൃഷ്ടിക്കാനാകും. പഠന രംഗത്തെ മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന തലമുറയായി യുവാക്കള്‍ വളരണമെന്നും” അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് പി.കെ റബീഉദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി.എം.എ സമീര്‍ എം.എല്‍.എ അനുമോദന പ്രഭാഷണം നടത്തി. “വിദ്യാഭ്യാസമാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപം. നമ്മുടെ വിദ്യാര്‍ഥികളുടെ ഓരോ വിജയവും നാടിന്റെ പുരോഗതിയുടെ അടയാളമാണ്. ഭാവിയിലും വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും” അദ്ദേഹം പറഞ്ഞു.
പെരാമ്പ്ര എം.എല്‍.എ അഡ്വ. ഫാത്തിമ തഹ്‌ലിയ മുഖ്യാതിഥിയായി. ട്രെയിനര്‍ എഡിസണ്‍ ഫ്രാന്‍സിസ്, അദ്‌നാന്‍ റഷീദ് എന്നിവര്‍ പ്രചോദന ക്ലാസുകള്‍ നയിച്ചു.
കെ.പി മുഹമ്മദ് കുട്ടി, എം.കെ ബാവ, പി.എസ്.എച്ച് തങ്ങള്‍, സി.എച്ച് മഹ്മൂദ് ഹാജി, എന്‍.പി ഹംസകോയ, കെ കുഞ്ഞിമരക്കാര്‍, വി.പി കോയ ഹാജി, മോഹനന്‍ വെണ്ണിയൂര്‍, സി അബൂബക്കര്‍ ഹാജി, വി.ടി സുബൈര്‍ തങ്ങള്‍, യു.കെ മുസ്തഫ മാസ്റ്റര്‍, എ.കെ മുസ്തഫ, ബി.കെ സിദ്ധീഖ്, സി ചെറിയാപ്പു ഹാജി, സി.ടി നാസര്‍, ഷരീഫ് വടക്കയില്‍, തൈക്കാടന്‍ റൈഹാനത്ത് ബീഗം, യു.എ റസാഖ്, ഫസലുദ്ധീന്‍ തയ്യില്‍, പി.കെ അനീസ്, അനസ് വെണ്ണിയൂര്‍ എന്നിവര്‍ സംസാരിച്ചു.
കെ.വി സലാഹുദ്ദീന്‍, അര്‍ഷദ് ചെട്ടിപ്പടി, ഫവാസ് പനയത്തില്‍, ഐമന്‍ പന്തക്കന്‍, ഫവാസ് ചെറുമുക്ക്, അഡ്വ. മാലൂഫ്, ഫാരിസ് എടരിക്കോട്, ഫാരിസ് പെരുമണ്ണ, ഷരീഫ് വള്ളിക്കാടന്‍, സി.കെ വാഹിദ്, ഷഫീഖ് പുത്തുക്കുളം, അജ്മല്‍ തെന്നല, ജുനൈദ് തിലായില്‍, ഫൈസല്‍ തടത്തില്‍, സിയാദ്, സല്‍മാന്‍ ചെമ്മാട്, മാസീന്‍ തിരൂരങ്ങാടി, ആശിഫ് പരപ്പനങ്ങാടി, ഷമീല്‍ പെരുമണ്ണ, തഫ്‌സീല്‍ പരപ്പനങ്ങാടി, ശുഐബ്, ഇ.കെ സഹദ്, മുഹമ്മദ് അരീക്കോട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.