
ചെറിയമുണ്ടം: തിരൂര്‍ വെറ്റില ഉത്പാദക കമ്പനി നിര്‍മ്മിച്ച വെറ്റിലസോപ്പിന്റെ ആദ്യ വില്പന നടത്തി. ഹാജറ നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍ മുഹമ്മദ് റിയാസിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
കെ വി കെ മലപ്പുറം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ വൈശാഖ്, കമ്പനി ചെയര്‍മാന്‍ മുത്താണിക്കാട്ട് അബ്ദുല്‍ ജലീല്‍, വൈസ് ചെയര്‍മാന്‍ അശോക് കുമാര്‍ ഡയറക്ടര്‍മാരായ സനൂപ് കുന്നത്ത്, സുബ്രഹ്‌മണ്യന്‍ വേളക്കാട്ട്, അയ്യൂബ് പാറപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു. വെറ്റിലയില്‍ നിന്നുള്ള ഹെയര്‍ ഓയില്‍, വെറ്റില വൈന്‍ എന്നിവയുടെ നിര്‍മ്മാണവും കമ്പനിആരംഭിച്ചു.