Sunday, July 27

റോഡിലെ കുഴിയിൽ വീണ് വീണ്ടും മരണം, മമ്പുറം സ്വദേശിനി മരിച്ചു

എ ആർ നഗർ: റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ നടുവിലങ്ങാടിക്ക് സമീപം ആലുങ്ങൽ ആയിശ (53) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കൊണ്ടോട്ടി കോടങ്ങാട് വെച്ചാണ് അപകടം. മഞ്ചേരി യിൽ നിന്നും സഹോദരി പുത്രനോപ്പം ബൈക്കിൽ വരുമ്പോഴാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയി ലിരിക്കെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. മക്കൾ: റാഫി, ഫസൽ.
മരുമക്കൾ: ഫർസാന, ഷഹാനസെറിൻ. കബറടക്കം നാളെ പോസ്റ്റുമോർട്ട ത്തിന് ശേഷം മമ്പുറം മഖാം ഖബർസ്ഥാനിൽ.

error: Content is protected !!