
തിരൂരങ്ങാടി: സംസ്ഥാന പോലീസ് വകുപ്പും എന്‍.എസ്.എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജീവദ്യുതി പോള്‍ ബ്ലഡ് സംസ്ഥാന അവാര്‍ഡ് തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ. ഷൗഖത്തലി മാസ്റ്ററും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇസ്മായില്‍ പി യും ചേര്‍ന്ന് സംസ്ഥാന പോലീസ് ഡി ജി പി റവാഡ എ. ചന്ദ്രശേഖര്‍ ഐ പി എസില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
ഹീമോ പോള്‍ 2025 ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം നടന്നത്. രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലും പൊതു സമൂഹത്തിലും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് വകുപ്പ് തുടങ്ങിയ പദ്ധതിയുടെ പ്രചാരണത്തില്‍ നടത്തിയ മികച്ച പ്രകടനത്തിനാണ് തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഈ അവാര്‍ഡ് ലഭിച്ചത്.
ചടങ്ങില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും എന്‍.എസ്.എസ് യൂണിറ്റുകളെയും ചടങ്ങില്‍ അനുമോദിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ സാമൂഹികബോധം ഉണര്‍ത്താന്‍ സഹായകമാവുമെന്ന് ചടങ്ങ് അഭിപ്രായപ്പെട്ടു.