
തിരൂരങ്ങാടി : ദേശീയപാതയില്‍ കക്കാട് തങ്ങള്‍ പടിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക്ക് യൂണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറി യു, ഷാഫി ഹാജിക്ക് നിവേദനം നല്‍കി. ദേശീയപാത വിഭാഗം ഒരു ഭാഗത്ത് സമനിരപ്പില്‍ ദേശീയ പാതയുടെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറുഭാഗത്ത് സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഒരു ഭാഗത്ത് ദാറുല്‍ ഹുദയുടെ സ്ഥലം ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്
മദ്രസകള്‍, സ്‌കൂള്‍, ക്ഷേത്രം, മസ്ജിദ് തുടങ്ങിയവയിലേക്ക് ബന്ധപ്പെടാന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ആവശ്യമാണ്. നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഒ, ഷൗഖത്തലി, കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, കെ, മുഈനുല്‍ ഇസ്ലാം, ടി, കെ, സൈതലവി, പി, ടി, ഖമറുദ്ദീന്‍ പങ്കെടുത്തു.