
ചേളാരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ ഭാഗമായി പതിനായിരം പ്രബോധകരെ സമർപ്പിക്കാൻ പഠന ക്യാമ്പ് സബ് കമ്മിറ്റി പദ്ധതികളാവിഷ്ക്കരിച്ചു.
വിവിധ തലങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധരായ പ്രവർത്തകരെ കണ്ടെത്തുന്നതിന് ജില്ല, മേഖല തലങ്ങളിൽ കോഡിനേറ്റർ മാരെ ചുമതലപ്പെടുത്തും. ഇതിനായി ബന്ധപ്പെട്ടവരുടെ സംഗമം “പ്രീ ഫൈസ്” ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 10 മുതൽ 2 വരെ മലപ്പുറം ആലത്തൂർപടിയിൽ സംഘടിപ്പിക്കും. സംഗമത്തിൽ പദ്ധതി അവതരണവും കോഡിനേറ്റർമാർക്കുള്ള പരിശീലനങ്ങളും നടക്കും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ഡോ. സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. മുസ്തഫ അശ്റഫി കക്കുപ്പടി, സാലിം ഫൈസി കൊളത്തൂർ, ഹസ്സൻ സഖാഫി പൂക്കോട്ടൂർ, ആസിഫ് ദാരിമി പുളിക്കൽ, റഫീഖ് ചെന്നൈ, സാജിഹ് സമീർ അസ്ഹരി, ഒ.കെ.എം കുട്ടി ഉമരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം പ്രചാരണ പ്രവർത്തനങ്ങൾ സജീവം
ചേളാരി. ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങൾ സജീവം. സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരണം ജില്ല, മണ്ഡലം, റെയിഞ്ച് തലങ്ങളിൽ പൂർത്തിയായി. സെപ്റ്റംബർ 15 നകം മഹല്ല് തല സ്വാഗത സംഘം രൂപീകരിക്കും
അന്താരാഷ്ട്ര പ്രചരണ സമ്മേളനം 2026 ഒക്ടോബറിൽ യു.എ.ഇ യിലും ദേശീയ സമ്മേളനം ഒക്ടോബർ മധ്യത്തിൽ ന്യൂഡൽഹിയിൽ വച്ചും നടക്കും. തുടർന്ന് വിദേശ രാജ്യങ്ങളിലും ലക്ഷദ്വീപ് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിലും പ്രചരണ സമ്മേളനങ്ങൾ നടക്കും. ഡിസംബർ 19 മുതൽ 28 വരെ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ധി യാത്ര നടക്കും. തമിഴ്നാട് കേരളം, കർണ്ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന യാത്രക്ക് വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. സമസ്ത മുശാവറ അംഗങ്ങളും പോഷക സംസംഘടനാ നേതാക്കളും യാത്രയെ അനുഗമിക്കും. സെപ്റ്റംബർ 9 ന് പ്രഭാഷക ശിൽപശാല സംഘടിപ്പിക്കും. ശിൽപശാലയിൽ 313 പ്രഭാഷകരെ പ്രത്യേക പരിശീലനം നൽകി സജ്ജരാക്കും. സെപ്റ്റംബർ 12 ന് പോസ്റ്റർ ഡേ ആചരിക്കും. പ്രഫഷണൽ മീറ്റ്, പൗരപ്രമുഖ സംഗമം, ജില്ല, മണ്ഡലം വാഹന ജാഥകൾ എന്നിവയും പ്രചരണത്തിൻ്റെ ഭാഗമായി നടക്കും.
ചേളാരി സമസ്താലയത്തിൽ നടന്ന പ്രചരണ സമിതി യോഗം ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, കൺവീനർ അബ്ദുസ്സലാം ബാഖവി അധ്യക്ഷത വഹിച്ചു. കെ മോയിൻകുട്ടി മാസ്റ്റർ ആമുഖ പ്രസംഗം നടത്തി. കെ സി മമ്മൂട്ടി മുസ്‌ലിയാർ പ്രാർത്ഥന നിർവ്വഹിച്ചു. അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, എം പി മുഹമ്മദ് മുസ്‌ലിയാർ കടുങ്ങല്ലൂർ, ബശീർ ഫൈസി ദേശമംഗലം, അൻവർ മുഹിയുദ്ദീൻ ഹുദവി, എസ് മുഹമ്മദ് ദാരിമി, മഅമൂൻ ഹുദവി വണ്ടൂർ, അബ്ദു റഷീദ് ദാരിമി പുവ്വത്തിക്കൽ, സി കെ മൊയ്തീൻ ഫൈസി, സിദ്ദിഖ് ഫൈസി വെൺമണൽ, അബ്ദുല്ലത്തീഫ് ഹൈത്തമി, ശഹീർ ദേശമംഗലം, താഹിർ മിസ്ബാഹി ബാംഗ്ലൂർ, ഇബ്രാഹിം അസ്ഹരി, ഉമർ ദർസി തച്ചണ്ണ, കോയ ദാരിമി ബാലുശ്ശേരി, ത്വാഹ യമാനി, അബ്ദുസ്സലാം മൗലവി വാവൂർ, മുഹമ്മദ് നൗഫൽ ഫൈസി, മജീദ് വാണിയമ്പലം, യഹയ സി വി എന്നിവർ പങ്കെടുത്തു.