
എആർ നഗർ: സ്കൂൾ വിട്ടു നടന്നു പോകുകയായിരുന്ന ഇരട്ട സഹോദർശങ്ങൾ ഉൾപ്പെടെ മൂന്നു പേർക്ക് ഗുഡ്‌സ് ജീപ്പ് ഇടിച്ച് പരിക്ക്. ബുധനാഴ്ച വൈകുന്നേരം5 മണിയോടെയാണ് അപകടം. കുന്നുംപുറത്തിനും തോട്ടശേരിയറക്കും ഇടയിൽ വെച്ചാണ് അപകടം. തോട്ടശ്ശേരിയറ സ്വദേശി ഇ. പി.ശബാബിന്റെ ഇരട്ട മക്കളായ 14 വയസ്സുകാരായ അമൻ, അമൽ, കാടപ്പടി കെ.കെ പടി പെരുമാൾ (47) എന്നിവർക്കാണ് പരിക്കേറ്റത്. അമനും അമലും ചേറൂർ യതീംഖാന സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി കളാണ്. ഇവരുടെ ബർത്ത് ഡേ കൂടിയായിരുന്നു അപകടമുണ്ടായ ദിവസം. തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകി.