
താനൂർ : വീട്ടിൽ നിന്നും കോളേജിലേക്ക് പോയ വിദ്യാർഥി നിയെ കാണാനില്ലെന്ന് പരാതി. താനാളൂർ കെ പുരം പട്ടരൂ പറമ്പ് കുന്നത്ത് വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ റിൻഷ (18) യെയാണ് കാണാതായത്. വീട്ടിൽ നിന്നും രാവിലെ 9.20 ന് കാളാട് ഉള്ള ഇസ്മത്ത് കോളേജിലേക്ക് പോയതായിരുന്നു. പിന്നീട് വിവരം ഒന്നുമില്ല. താനൂർ പൊലീഡിൽ പരാതി നൽകി.