Monday, December 29

ബൈക്കിൽ നിന്നും വീണ പ്ലസ്‌ടു വിദ്യാർത്ഥി ലോറി കയറി മരിച്ചു

എടവണ്ണ: വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ വിദ്യാർഥി ടിപ്പർ ലോറി കയറി മരിച്ചു. എടവണ്ണ ആര്യന്‍തൊടി സ്വദേശി കരിമ്പനക്കൽ അഷ്‌റഫിന്റെ മകൻ ഹനീന്‍ അഷ്റഫാണ് (18) മരിച്ചത്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മുന്നിലെ വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കില്‍ നിന്നും ഹനീന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നും വന്ന ടിപ്പര്‍ലോറിക്ക് അടിയില്‍പ്പെട്ട ഹനീന്‍ ലോറി കയറി തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.

error: Content is protected !!