
വേങ്ങര: എസ്.എസ്. റോഡിലെ ഒരു കെട്ടിടത്തിനുള്ളില്‍ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി രാജ കാന്തസാമി (42 ) ആണ് മരണപെട്ടത്.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകരും പോലീസും ഉടന്‍തന്നെ സ്ഥലത്തെത്തി. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. പ്രാഥമിക പരിശോധനകള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.