Wednesday, October 29

മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്കട സ്വദേശി നഫീസ് (36) ആണ് മരിച്ചത്. ഇന്നലെ സന്ധ്യക്കാണ് നഫീസിനെ കാണാതായത്. തൊട്ടുപിന്നാലെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. പക്ഷേ കണ്ടെത്താന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ മങ്കട പൊലീസിലും പരാതി നല്‍കി. രാവിലെ വീണ്ടും തെരയുന്നതിനിടെയാണ് വീട്ടിലെ കിണറ്റില്‍ നഫീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം എങ്ങനെയാണ് നഫീസ് കിണറ്റില്‍ വീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മങ്കട പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

error: Content is protected !!