
തിരൂരങ്ങാടി നഗരസഭ ജി.ഐ.എസ് മാപ്പിംഗ് പദ്ധതി തുടങ്ങി. തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഉദ്ഘാടനം കെ,പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു, ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, സുലൈഖ കാലൊടി, ഇഖ്ബാൽ കല്ലുങ്ങൽ, സോന രതീഷ്, സി, പി ഇസ്മായിൽ, സി, പി സുഹ്റാബി, സെക്രട്ടറി എം, സി റംസി ഇസ്മായിൽ,എം, അബ്ദുറഹിമാൻ കുട്ടി, എ, ഇ, ഇൻ ചാർജ് കൃഷ്ണൻകുട്ടി വിഷ്ണു ആനന്ദ് പ്രസംഗിച്ചു,
ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ ഡ്രോണ്‍, ലിഡാര്‍,ഡി ജി പി എസ്, പ്രത്യേക വികസിപ്പിച്ചെടുത്ത അപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെ സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നതോടൊപ്പം കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെയെല്ലാം ത്രിമാന രൂപവും ഫോട്ടോയും ഉള്‍പ്പെടെ വിവരങ്ങള്‍ സര്‍വെയിലൂടെ ശേഖരിക്കും. അംഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക തലങ്ങളില്‍ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു വെബ് പോര്‍ട്ടലില്‍ സജ്ജീകരിക്കും.
അടിസ്ഥാന സൗകര്യ വികസനം, വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യലും നടപ്പിലാക്കലും, സാമൂഹിക ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യക, അര്‍ഹരിലേക്ക് കുറ്റമറ്റ രീതിയില്‍ എത്തിക്കുക, പരിസ്ഥിതി സൗഹാര്‍ദ്ദ വികസന മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പ്രത്യേക പരിഗണന ആവശ്യമായവര്‍ക്കും വേണ്ടുന്ന പദ്ധതികള്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുക എന്നിവയെല്ലാം പദ്ധതിയുടെ പ്രധാന നേട്ടങ്ങളില്‍ പെട്ടവയാണ്.