തിരൂരങ്ങാടി ജി എൽ പി എസ് സ്‌കൂളില്‍ ഗ്രീൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

തിരൂരങ്ങാടി : കുട്ടികളിൽ ആരോഗ്യ ശുചിത്വ ശീലങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി തിരൂരങ്ങാടി ജി എൽ പി എസ് സ്‌കൂളില്‍ ശുചിത്വ ക്ലബ്ബിന്റെ കീഴിൽ ഗ്രീൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. തിരഞ്ഞെടുത്ത നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ ആണ് ഇതിലെ അംഗങ്ങൾ. നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി മാസിന് ഗ്രീൻ പോലീസ് ബാഡ്ജ് നൽകിക്കൊണ്ട് പ്രധാനധ്യാപകൻ ടോമി മാത്യു ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ക്ലബ്‌ കൺവീനർ ആര്യ ടീച്ചർ സീനിയർ അസിസ്റ്റന്റ് അസ്മാബി ടീച്ചർ സ്റ്റാഫ്‌ സെക്രട്ടറി സക്കീന ടീച്ചർ എം കെ രാജീവ് മാസ്റ്റർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

error: Content is protected !!