നന്നമ്പ്ര: ഫുട്‌ബോൾ ടൂര്ണമെന്റിനിടയിലെ തർക്കത്തെ തുടർന്ന് ഒരു സംഘം ക്ലബ് ഓഫീസിൽ കയറി യുവാവിനെ മർദ്ദിച്ചതായി പരാതി. കുണ്ടൂർ ടൌൺ ടീം ക്ലബ്ബ് ഓഫീസിൽ കയറിയാണ് അക്രമം നടത്തിയത്. ഓഫീസിലുണ്ടാ യിരുന്ന ക്ലബ് പ്രവർത്തകനെ മർദിക്കുകയും ചെയ്തു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IaZnYZJu71N95A64AFiVCL
കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഫുട്ബാൾ ടൂർണമെന്റിന്റെ തുടർചയാണ് അക്രമ സംഭവങ്ങൾ. വ്യാഴാഴ്‌ച ചെമ്മാട് ടർഫിൽ ടൌൺ ടീം കുണ്ടൂരും ശിൽപ പയ്യോളിയും തമ്മിലുള്ള മത്സരം ഉണ്ടായിരുന്നു. അധിക സമയം അനുവദിക്കാതെ കളി നിർത്തിയതുമായി ബന്ധപ്പെട്ട് കളിക്കാരും റഫറിയുമായി തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ കരിപറമ്ബ് ഭാഗത്തെ ക്ലബ്ബ് പ്രവർത്തകർ ഇടപെടുകയും തർക്കം രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായ 2 ദിവസം മുമ്പ് രാത്രി 9.30 ന് കരിപറമ്പിൽ നിന്നുള്ള പത്തിലേറെ വരുന്ന സംഘം ബൈക്കുകളിലെത്തി കുണ്ടൂരിൽ ക്ലബ്ബ് ഓഫീസിൽ കയറി അക്രമം നടത്തുകയും ഓഫീസിൽ ഉണ്ടായിരുന്ന കാവുങ്ങൽ അസ്കർ എന്ന പ്രവർത്തകനെ മർദിക്കുകയും ചെയ്തതെന്നാണ് പരാതി. പരുക്കേറ്റ അസ്കറിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ നൽകി. സംഭവത്തിൽ സൽമാൻ, വാവാച്ചി എന്നിവരുടെയും കണ്ടാലറിയാവുന്ന 12 പേരുടെയും പേരിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പിൽ താനൂർ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാളെ ഇന്നലെ രാത്രി കസ്റ്റേഡിയിൽ എടുത്തതായി സൂചനയുണ്ട്.