
തിരൂരങ്ങാടി : നഗരസഭ ഡിവിഷന്‍ രണ്ടില്‍ നാല് സ്ഥലങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം കെപിഎ മജീദ് എംഎല്‍എ വടക്കെ മമ്പുറം ജുമാമസ്ജിദ് പരിസരത്ത് നിര്‍വഹിച്ചു.
ഡിവിഷന്‍ കൗണ്‍സിലര്‍ മുസ്തഫ പാലാത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വടെക്കെ മമ്പുറം ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് ഹാഷിം ബാ അലവി നുജുമി, വാസു കാരയില്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്‌മാന്‍ കുട്ടി, മുസ്തഫ കെ, അയ്യുബ് പികെ, കുഞ്ഞാവ പിവിപി, അലി സി, ബാപ്പു പിവിപി, ശബാബ് സി, സാദിഖ് പികെ, സകരിയ എം, ആഷിക് എസ്, മുസ്തഫ പിവിപി, മന്‍സൂര്‍ സി, കോയ എം, മുഹമ്മദ് എം, സമദ് കാട്ടില്‍, ജാഹ്ഫര്‍ പിപി, ഉണ്ണി തയ്യില്‍, ബാപ്പു പിഎം എന്നിവര്‍ പങ്കെടുത്തു